Pages

Friday, August 19, 2016

ഉണ്ടനും നൂലനും

       കുറെ കാലത്തിന് ശേഷം യാത്രയിൽ വായിക്കാനെടുത്ത പുസ്തകമായിരുന്നു ശ്രീ.വീരാൻ‌കുട്ടി എഴുതിയ ഉണ്ടനും നൂലനും. പുസ്തകത്തിന്റെ പുറം ചട്ടയും പേരും തന്നെയാണ് എന്നെ ഈ പുസ്തകം വാങ്ങാനും വായിപ്പിക്കാനും പ്രേരിപ്പിച്ചത്.

      ഉണ്ടൻ അപ്പുവും ജ്യേഷ്ടൻ അച്ചുവും തമ്മിലുള്ള സാഹോദര്യ സ്നേഹത്തിന്റെ കഥ പറയുകയാണ് ഈ പുസ്തകത്തിലൂടെ.ഇടക്ക് അമ്മ എന്ന കഥാപാത്രവുമുണ്ട്. അവർക്കും തന്റെ രണ്ട് മക്കളോടുള്ള അളവറ്റ സ്നേഹം കഥയിലൂടെ ഒഴുകുമ്പോൾ അനുഭവപ്പെടും. അമ്മ ഒരല്പ കാലത്തേക്ക് വിട്ടുപോകുമ്പോൾ ഉണ്ടന്റെയും നൂലന്റെയും ജീവിതം തന്നെ മാറിപ്പോകുന്നത് അവർക്ക് അമ്മയോടുള്ള സ്നേഹം തെളിയിക്കുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിന്നിരുന്ന നൂലൻ അവസാനം മികവ് തെളിയിക്കുന്നതിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നു.

      ചെറിയ ചെറിയ വഴക്കും തല്ലും ഒക്കെ പണ്ട് കാലത്ത് എല്ലാ കുടുംബങ്ങളിലും സ്കൂൾ ക്ലാസ്സുകളിലും ഒക്കെ ഉണ്ടായിരുന്നു. ഇങ്ങനെ തല്ല് കിട്ടിയവനോടായിരിക്കും തല്ല് കൊടുത്തവന്റെ പിൽക്കാലത്തെ ഏറ്റവും നല്ല കൂട്ടുകെട്ട് എന്നതും രസകരമാണ്.ഈ കഥയിലും കുഞ്ഞ് കുഞ്ഞ് വഴക്കുകളും പരസ്പര പാരവയ്പ്പും എല്ലാം ഉണ്ട്. നല്ല കാര്യങ്ങൾ പുകഴ്ത്താനും ചീത്ത കാര്യങ്ങൾക്ക് ചെറിയ ശിക്ഷ നൽകി അതിലൂടെ ബോധവൽക്കരണം നടത്താനും അമ്മ എന്ന കഥാപാത്രം ശ്രമിക്കുന്നുണ്ട്. ഇതിലൂടെ കഥ സുന്ദരമായി ഒഴുകുന്നു.

      ഡി.സി ബുക്സിന്റെ മാമ്പഴം സീരിസിൽ വരുന്ന ഒരു പുസ്തകമാണ് ഉണ്ടനും നൂലനും. മാമ്പഴം സീരീസിലെ പുസ്തകങ്ങൾ വളരെ ലളിതമായ ഭാഷയിൽ കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങുന്ന രൂപത്തിൽ കഥയും കാര്യവും ചേർത്ത് പറയുന്നവയാണ്. “ഉണ്ടനും നൂലനും” കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാനും ഗുണപാഠം ഗ്രഹിക്കാനും പറ്റുന്ന ഒരു പുസ്തകമായാണ് എനിക്കനുഭവപ്പെട്ടത്.

കൃതി : ഉണ്ടനും നൂലനും
കർത്താവ് : വീരാൻ‌കുട്ടി
വില: 70 രൂപ
പ്രസാധകർ : ഡി.സി ബുക്സ്, കോട്ടയം
      പുസ്തകം ഇപ്പോൾ കിട്ടാനില്ല എന്ന് ഈയിടെ പരിചയ്പ്പെട്ട ഒരു സുഹൃത്ത് പറഞ്ഞു. അത്ഭുതകരമായ ആ അനുഭവം ഇന്ന് വൈകിട്ട് പറയാം.

3 comments:

Areekkodan | അരീക്കോടന്‍ said...

“ഉണ്ടനും നൂലനും” കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാനും ഗുണപാഠം ഗ്രഹിക്കാനും പറ്റുന്ന ഒരു പുസ്തകമായാണ് എനിക്കനുഭവപ്പെട്ടത്.

Cv Thankappan said...

വാങ്ങിക്കാം.... കുട്ടികള്‍ക്കുവേണ്ടി ഞാന്‍ ലൈബ്രറിയിലേക്ക് ഗുണപാഠകഥകള്‍ വാങ്ങി നല്കാറുണ്ട്.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി.പക്ഷേ കിട്ടുമോന്നറിയില്ല.

Post a Comment

നന്ദി....വീണ്ടും വരിക