Pages

Wednesday, March 19, 2014

ആകാശവാണിയിലും എന്റെ ശബ്ദം....

അവസരങ്ങൾ അങ്ങനെയാണ്.വാതിലിൽ വന്ന് മുട്ടും.തുറന്ന് കൊടുത്തില്ലെങ്കിൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറും!!!(ഇതാണ് എന്റെ അനുഭവം)

പത്രങ്ങളായ പത്രങ്ങളിലൊക്കെ പലതവണ പേരും പടവും വന്നെങ്കിലും എന്റെ വീട്ടിൽ ഇല്ലാത്ത ടെലിവിഷൻ ചാനലിൽ പടം വന്നിരുന്നില്ല (ലോക്കൽ ചാനൽ ഒഴികെ).അത് റിയാസ് ഭായിയുടെ ദർശന ടി.വി യിലൂടെ പരിഹരിച്ചു.

അങ്ങനെ നടക്കുമ്പോഴാണ് ഏതോ ഒരുത്തന്റെ അസൂയ എന്റെ കഷണ്ടിക്ക് ഇട്ട് കൊട്ടിയത് - ആകാശവാണിയിൽ ഇതുവരെ ശബ്ദം കേട്ടില്ലല്ലോ???ശരിയായിരുന്നു , പക്ഷേ അവനോട് അത് സമ്മതിച്ചാൽ അവന്റെ അടുത്ത കൊട്ട് മർമ്മത്തിൽ തന്നെയായിരിക്കും എന്നതിനാൽ ഞാനും തിരിച്ചു കൊടുത്തു - ഇപ്പോഴും അതും കൊണ്ടാണെടോ നടക്കുന്നത്  ഓൾഡ് കണ്ട്രി ഫെലൊ ?

പക്ഷേ അവന്റെ കൊട്ടിന്റെ കാഠിന്യം ഞാൻ മറന്നത് 2014 ഫെബ്രുവരി 20നാണ്.അന്ന് രാത്രി 7:35ന് കോഴിക്കോട് നിലയത്തിന്റെ യുവവാണി പരിപാടിയിലൂടെ ലോകം എന്റെ ശബ്ദം ശ്രവിച്ചു. കൃത്യം ഒരു മാസത്തിന് ശേഷം ഇന്ന് മാർച്ച് 19ന് അതേ സമയത്ത് അതേ യുവവാണിയിൽ വീണ്ടും കേട്ടപ്പോൾ ഞാൻ അത് മൊബൈൽ ഫോണിൽ പിടിച്ചു.എന്റെ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിവരിക്കാൻ എന്റെ കൂടെ എന്റെ പ്രിൻസിപ്പാൾ ഡോ.ബൈജുബായി മാഡവും പിന്നെ എന്നെ ഇത്രയും പ്രശസ്തനാക്കിയ എന്റെ പ്രിയപ്പെട്ട എൻ.എസ്.എസിന്റെ ഊർജ്ജസ്വലരായ അല്പം വളണ്ടിയർമാരും ഉണ്ടായിരുന്നു.

ആ പരിപാടി കേൾക്കാത്തവർക്ക് വേണ്ടി (ശബ്ദത്തിന്റെ വ്യക്തത ആദ്യം അല്പം കുറവാണെങ്കിലും ഞങ്ങൾ പറയുന്ന സ്ഥലങ്ങളിൽ വ്യക്തതയുണ്ട്) ഇവിടെ കൊടുക്കാൻ ഒരു മാർഗ്ഗവും കാണുന്നില്ലല്ലോ.ഫേസ്ബുക്കിലും മാർഗ്ഗം ഇല്ല എന്ന് തോന്നുന്നു.ഇനി എന്താ ചെയ്യാ?

5 comments:

Areekkodan | അരീക്കോടന്‍ said...

ഇവിടെ കൊടുക്കാൻ ഒരു മാർഗ്ഗവും കാണുന്നില്ലല്ലോ.ഫേസ്ബുക്കിലും മാർഗ്ഗം ഇല്ല എന്ന് തോന്നുന്നു.ഇനി എന്താ ചെയ്യാ?

ടി. കെ. ഉണ്ണി said...

എന്തായാലും ആകാശവാണിയിലും തെളിഞ്ഞല്ലോ..
ആശംസകള്‍

ajith said...

ആശംസകള്‍
ശബ്ദം കേള്‍പ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടാവും. ടെക് പുലികള്‍ സഹായിക്കട്ടെ

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

എല്ലാ ആശംസകൾക്കും ഹൃദയം നിറഞ്ഞ നന്ദി

Post a Comment

നന്ദി....വീണ്ടും വരിക