Pages

Tuesday, December 31, 2013

അപ്പോൾ ഉപ്പച്ചി ആരായി?”

സ്കൂൾ വിട്ടുവന്ന എന്റെ രണ്ടാമത്തെ മോൾ നേരെ വന്ന് എന്നോടൊരു ചോദ്യം 

“സമൂഹത്തിന് മുമ്പിൽ ഒരു ചോദ്യചിഹ്നമാകരുത് എന്നല്ലേ ഉപ്പച്ചി എപ്പോഴും പറയാറുള്ളത്?”
“അതേ മോളേ.അതിലെന്താ സംശയം?”

“എങ്കിൽ ഉപ്പച്ചി ഒരു വെറും ചോദ്യചിഹ്നമല്ല , വിദ്യാർത്ഥീ സമൂഹത്തിന് മുന്നിൽ ഒരു ചോദ്യമായി   തന്നെ മാറിയിരിക്കുന്നു എന്ന് വ്യസന സമേതം അറിയിക്കുന്നു , അതും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി.”

“എന്താ മോളേ നീ പറയുന്നത്.? ഉപ്പച്ചിക്ക് മനസ്സിലാവുന്നില്ല” 

“ആ.ഇന്ന് ന്യൂസ്പേപ്പർ ക്വിസിൽ ടീച്ചർ ഒരു ചോദ്യം ചോദിച്ചു..രാഷ്ട്രപതിയിൽ നിന്നും ദേശീയ‌അവാർഡ് സ്വീകരിച്ച അരീക്കോട്ടുകാരൻ ആർ എന്ന്? അപ്പോൾ ഉപ്പച്ചി ആരായി?”

“ആരായി?”

“ഒരു ചോദ്യമായി?”

“ഓകെ.സമ്മതിച്ചു.എന്നിട്ട് ആരൊക്കെ ഉത്തരം എഴുതി?”

“എല്ലാവരും എഴുതി, പക്ഷേ എല്ലാവരുടേതും തെറ്റി!!!“

“നിന്റേതും തെറ്റിയോ?”

“അതേ.എന്റേതും തെറ്റി!!!!“

“യാ കുദാ..അപ്പോൾ എന്താ നീ എഴുതിയത്?”

“ഞാൻ എഴുതി , ‘എന്റെ ഉപ്പച്ചി‘.മറ്റുള്ളവർ എഴുതി ‘ആതിഫയുടെ വാപ്പ‘.ശരിയായ പേര് തന്നെ എഴുതണം എന്ന് ടീച്ചർ പറഞ്ഞപ്പോൾ  ഉപ്പച്ചി ഈ വിദ്യാർത്ഥീ സമൂഹത്തിന് മുന്നിൽ  ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി.”

“ങേ!!!!“

5 comments:

Areekkodan | അരീക്കോടന്‍ said...

“ഞാൻ എഴുതി , ‘എന്റെ ഉപ്പച്ചി‘.മറ്റുള്ളവർ എഴുതി ‘ആതിഫയുടെ വാപ്പ‘….

Cv Thankappan said...

പുതുവത്സരാശംസകള്‍ മാഷെ

ajith said...

ചോദ്യചിഹ്നമേ...ആശംസകള്‍

Anamika said...

Ashamsakal

ബഷീർ said...

ഹ.ഹ. ചിരിപ്പിച്ച് കൊല്ലാനാണോ വാപ്പാടേയും മോൾടെയും ഉദ്ദേശ്യം.. :)

Post a Comment

നന്ദി....വീണ്ടും വരിക