Pages

Tuesday, June 25, 2013

ദൈവത്തിന്റെ വികൃതികള്‍ വീണ്ടും

“വാട്ട് ഇസ് എ സ്ട്രൈറ്റ് ലൈന്‍ ?” എന്ന ചോദ്യമാണ് ഒരു പക്ഷേ എന്നെ ഒരു എഞ്ചിനീയര്‍ ആകുന്നതില്‍ നിന്നും തടഞ്ഞത്.അല്ലെങ്കിലും ആ ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ അറിയാത്തവന്‍ എങ്ങനെ എഞ്ചിനീയര്‍ ആകും എന്ന് പലര്‍ക്കും സംശയമുണ്ടാകും.പക്ഷേ ഇത് , ഞാന്‍ സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിക്കുമ്പോള്‍ അഡീഷണല്‍ മാത്‌സ് എന്ന സര്‍ക്കസ് കൂടി കളിച്ച് എഞ്ചിനീയറിംഗ് എന്‍ട്രന്‍സും കൂടി എഴുതി ആ വഴിയിലും ഒരു പരീക്ഷണം നടത്താനുള്ള  ശ്രമത്തിനിടയിലായിരുന്നു എന്നതിനാല്‍ ആ സംശയം അസ്ഥാനത്താണ്.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഗേറ്റ് എന്റെ മുമ്പില്‍ കൊട്ടിയടച്ചെങ്കിലും ദൈവത്തിന്റെ വികൃതികള്‍  ,ഒരു അധ്യാപകന്‍ എന്ന നിലയില്‍ എന്നെ ആ ഗേറ്റിലൂടെ കടത്തിവിട്ടു!ഒരു മുഴുസമയ അധ്യാപകന്‍ അല്ല എന്നതിനാല്‍ കാമ്പസിലെ മറ്റ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും എന്നെ തിരിച്ചറിയുക പോലും ചെയ്യില്ലായിരുന്നു.കമ്പ്യൂട്ടര്‍ ലാബിന്റെ നാല് ചുമരുകള്‍ക്കിടയില്‍ ബൂലോകത്ത് മാത്രം ഒതുങ്ങിപ്പോകുമായിരുന്ന എന്റെ കഷണ്ടി ദൈവത്തിന്റെ വികൃതികള്‍ കേരളം മുഴുവന്‍ പരസ്യമാക്കി!ഒരു എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലയില്‍ ആയിരുന്നു ഈ പരസ്യപ്പെടുത്തല്‍.

മാത്‌സ് അധ്യാപകന്റെ അന്നത്തെ ചോദ്യമാണ് മാത്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനും എന്റെ എഞ്ചിനീയറിംഗ് സ്വപ്നങ്ങള്‍ ചിറകറ്റ് വീഴാനും ഇടയാക്കിയത്. ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ഹോസ്റ്റല്‍ ജീവിതം അനുഭവിക്കാനുള്ള അവസരവും അതോടെ എനിക്ക് നഷ്ടമായി. എന്നാല്‍ ഈ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പദവി കേരളത്തിലെ ഐ.ഐ.ടി എന്നറിയപ്പെടുന്ന സി.ഇ.ടി യിലെ ഹോസ്റ്റലില്‍   താമസിക്കാനും അവസരം നല്‍കിയപ്പോള്‍ അത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി തോന്നി.ഇനിയും എന്തൊക്കെ  വികൃതികള്‍ കാണാനിരിക്കുന്നു ആവോ?

5 comments:

Areekkodan | അരീക്കോടന്‍ said...

ദൈവത്തിന്റെ വികൃതികള്‍ എപ്പോള്‍ എങ്ങനെ എവിടെ എന്ന് പറയാന്‍ അസാധ്യം.

ajith said...

അതെ; അസാദ്ധ്യം തന്നെ

Cv Thankappan said...

കാത്തിരിക്കാം.....
ആശംസകള്‍

ബൈജു മണിയങ്കാല said...

ഏണിപ്പടി കേറി തളരണ്ട ലിഫ്റ്റ്‌ തന്നു കൊണ്ട് പോകും യോഗം ഉണ്ടെങ്കിൽ
എന്തായാലും വിധിച്ചതും കൊതിച്ചതും തന്ന ജഗദീശ്വരൻ അത് തന്നെ വിധിമതം

ടി. കെ. ഉണ്ണി said...

ദൈവത്തിന്റെ വികൃതികളും കുസൃതികളും തുടര്‍ന്നുകൊണ്ടേയിരിക്കും ...
.......
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക