Pages

Tuesday, October 30, 2012

നമ്പൂരിയുടെ മൊബൈല്‍ ഫോണ്‍

ആശങ്കയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നമ്പൂരിയെ കണ്ട ഞാന്‍ ചോദിച്ചു.
"എന്താ നമ്പൂരിച്ചാ മുഖത്ത് ഒരു വല്ലായ്മ ?"
"ഒന്നും പറയണ്ട ന്റെ കുട്ട്യെ...,നോമിന്റെ മൊബൈല്‍ ഫോണ്‍ പോയി....അതെന്ന്യ  വല്ലായ്മ "
"ഓ...അതാണോ കാര്യം ?  ആട്ടെ നമ്പൂരിച്ച്ന്‍ അതിന്റെ ഐ.എം.ഇ.ഐ നമ്പര്‍ എടുത്തിരുന്നോ? "
"ഓ...അത് നോം ഫോണ്‍ വാങ്ങ്യ അന്നേ എടുത്തുവച്ചിരുന്നു..."
"നമ്പൂരിച്ച്ന്‍ ആള് കൊള്ളാലോ..."
"നോം ആരാന്നാ കുട്ടി കര്ത്യെ ?"
"എങ്കി ആ നമ്പര്‍ താ..."
"അത്...അതിപ്പോ...അങ്ങനങ്ങട്ട്....???"
"ഏയ്‌...അത്  പറയുന്നത് കൊണ്ട് ഒരു പ്രശ്നോം ഇല്ല...."
"അതും നോം ആ മൊബൈല്‍ ഫോണില്‍ തന്ന്യാ സേവ് ചെയ്ത് വച്ചത് !!!"

Monday, October 29, 2012

ചായപ്പൈസ

പോക്കരാക്ക പൊട്ടി ഒലിക്കുന്ന പൈപ്പ് നന്നാക്കാനായി പ്ലംബറെ വിളിച്ചു.പൈപ്പ് നന്നാക്കി പ്ലംബര്‍  പോകാനൊരുങ്ങുമ്പോള്‍ പോക്കരാക്ക ചോദിച്ചു.

"എത്ര്യ  കൂലി ?"

"അത് നിങ്ങള്‍ എന്തെങ്കിലും തന്നാല്‍ മതി..."

"ന്നാലും  പറയി.."

"ചായപ്പൈസ തന്നാ മതി.."

പോക്കരാക്ക ഒരു അമ്പതിന്റെ നോട്ടെടുത്ത് നീട്ടി പറഞ്ഞു -
"ഇന്നാ ചായപ്പൈസ"

"അത് പോര"

"ങ്ങെ !!!ചായപ്പൈസ ത് പോരാന്നോ?ഇജ്ജെന്താ ബ്‌ടാവ് ലാ ചായ  കുട്ച്ചല് ?"

****************
 ബ്‌ടാവ്  - വലിയ സിമന്റ് ഭരണി 

Thursday, October 25, 2012

ഒരു ബലിപെരുന്നാള്‍ സുദിനത്തില്‍

നാളെ ബലിപെരുന്നാള്‍   സുദിനം. ഒരിക്കല്‍ കൂടി ഇബ്രാഹിം നബി (അ)യുടെ ത്യാഗസ്മരണകള്‍ അയവിറക്കി ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രണ്ട് സുദിനങ്ങളും ഒരുമിച്ച് വന്ന ഒരു ദിവസം. ബലി കഴിഞ്ഞ് പള്ളിയില്‍ പോകാനായി കുളിക്കണം.വീട്ടില്‍ വെള്ളത്തിന് ക്ഷാമമുള്ള കാലമായതിനാല്‍ ഞാന്‍ തൊട്ടടുത്തുള്ള ചാലി യാറിലെക്ക് മൂത്തുമ്മയുടെ മകന്റെ കൂടെ പോയി.

 ഉച്ച സമയമായതിനാല്‍ പുഴയില്  അധികം ആരും ഇല്ലായിരുന്നു. വേഗം കുളിക്കാനായി ഞാനും കസിനും പുഴയിലെക്കിറങ്ങി.അപ്പോഴാണ് തലയില്‍ ചുമടുമായി പുഴയുടെ അക്കരെ നിന്നും കുറച്ച് സ്ത്രീകള്‍ വരുന്നത് കണ്ടത്.മോങ്ങത്ത് എന്ന്‍ പണ്ടു മുതലേ ഞങ്ങള്‍ വിളിക്കുന്ന എന്റെ അയല്‍വാസിയും മരുമക്കളും ആയിരിക്കും അത് എന്ന്‍ ഞാന്‍  ഊഹിച്ചു.

അവര്‍ പുഴ മുറിച്ച് കടന്ന്‍ ഏകദേശം മധ്യത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുളിക്കുന്നതിന്‍  ഒരല്പം താഴെ നിന്ന്‍ രണ്ട് നഗ്നരൂപങ്ങള്‍ അവരുടെ നേരെ പാഞ്ഞടുത്തു. അതില്‍ ഒരാള്‍ എന്റെ നാട്ടിലെ ഒരു ഡ്രഗ് അഡിക്റ്റ് ആണെന്ന്‍ എനിക്ക് പെട്ടെന്ന്‍ മനസ്സിലായി.അവന്‍ ആ രൂപത്തില്‍ ആ സ്ത്രീകളുടെ നേരെ ഓടിയാല് ഉണ്ടായെക്കാവുന്ന പൊല്ലാപ്പുകള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ഞാന് അവന്റെ നേരെ പാഞ്ഞടുത്തു.എന്നെ കണ്ട ഉടനെ അവന്‍ പെട്ടെന്ന്‍ വെള്ളത്തില്‍ ഇരുന്നു.ഗുഹ്യഭാഗം കൈ കൊന്റ്  പൊത്തിപിടിച്ച് അവന്‍ എന്നെ നോക്കി.നന്നായോന്ന്‍ പൊട്ടിച്ചു കൊടുക്കാന്‍ തോന്നിയെങ്കിലും അവന്റെ ദയനീയ നോട്ടവും ആ ദിവസത്തിന്റെ പവിത്രതയും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

പിന്നീട എല്ലാ ബെലിപെരുന്നാളിലും ഈ ഓര്‍മ്മ എന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

എല്ലാവര്ക്കും ഈദ് ആശംസകള്‍ നേരുന്നു - ഈദ് മുബാറക്

Thursday, October 04, 2012

ഗാന്ധിജയന്തി പിറ്റേന്ന് ...

ഗാന്ധിജയന്തി പിറ്റേന്ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്‌സ്റ്റാന്റില്‍ കേട്ട ഒരു സംഭാഷണം.
പത്രം വില്‍ക്കുന്ന ആളുടെ അടുത്ത് ,നല്ല നിലയില്‍ വസ്ത്രം ധരിച്ച ഒരാള്‍ വന്ന് ചോദിച്ചു:
മനോരമ ഇല്ലേ ?
പത്രക്കാരന്‍:ഇന്നലെ “ആരോ” ജനിച്ച ദിവസമായിരുന്നു.അതിനാല്‍ ഇന്ന് പത്രം ഇല്ല !!!