Pages

Wednesday, June 20, 2012

നാലാമന്‍ ആര്?

           അങ്ങനെ ബൂലോകത്ത് നിന്നും മൂന്നാമത്തെയാളും എന്റെ വീട്ടില്‍ കാലുകുത്തി.ഇന്നലെ അതിഥിയായി കിട്ടിയത് നീണ്ടകാലം പ്രവാസിയും അതിന്റെ ഫലമായി ശരീരഭാരം(തടി) എന്ന പ്രയാസം അനുഭവിക്കുന്നയാളുമായ എന്റെ തൊട്ടടുത്ത പ്രദേശത്തുകാരന്‍ ശ്രീ.മന്‍സൂര്‍ ചെറുവാടി ആയിരുന്നു.ഇരുട്ടത്ത് പെട്ടെന്ന് മുന്നില്‍‌പെട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും എന്ന് ഒറ്റ വരിയില്‍ വര്‍ണ്ണിക്കാം.

            ഇതിന് രണ്ട് ദിവസം മുമ്പ് “എന്റെ മോങ്ങം” തറവാട്ടു വീട്ടില്‍ കുടുംബസമേതം വന്നെങ്കിലും എന്റെ സ്വന്തം വീട്ടിലേക്ക് എത്തിയില്ല.പകരം എന്നെ അങ്ങോട്ട് വിളിപ്പിച്ചു.അങ്ങനെ മൂന്നാമനാവാനുള്ള സുവര്‍ണ്ണാവസരം അദ്ദേഹം കളഞ്ഞു കുളിച്ചു !

            മുമ്പ് ഇവിടെ വന്ന മഹാന്മാരില്‍ രണ്ടാമന്‍ സാക്ഷാല്‍ ശ്രീ.കൊട്ടോട്ടിക്കാരന്‍ തന്നെ.അദ്ദേഹം എത്താത്ത ഏതെങ്കിലും ബൂലോകവീട് ഉണ്ടൊ എന്ന് സംശയമാണ് എന്ന് ഞാന്‍ പറയാതെ തന്നെ ഇപ്പോള്‍ പലര്‍ക്കും സംശയം ഉയരുന്നുണ്ടാകും.

           .എന്റെ പുതിയ വീട്ടില്‍ ആദ്യമായി എത്തിയ ബൂലോകവാസി, പ്രായം കൊണ്ട് ബൂലോകത്തെ കാരണവരില്‍ ഒരാളായ ഒ.എ.ബി ആണ്.കുടുംബ സമേതം അദ്ദേഹം വന്നപ്പോള്‍ ഭാര്യക്ക് അദ്ദേഹം കൊടുത്ത ഒരു മുന്നറിയിപ്പ് ഇതായിരുന്നു - “അവിടെ നിന്ന് ഒന്നും സംസാരിക്കരുത് , കാരണം മിണ്ടിയാല്‍ അത് അടുത്ത ദിവസം അരീക്കോടന്‍ മാഷ് പോസ്റ്റാക്കും!!!”

                നാലാമന്‍ ആകാന്‍ ബൂലോകരില്‍ ആര്‍ക്കും മത്സരിക്കാം - ഒറ്റ കണ്ടീഷന്‍ , വരുന്നത് കുടുംബ സമേതം ആണെങ്കിലും അല്ലെങ്കിലും കയ്യും വീശിയായിരിക്കണം.

9 comments:

Areekkodan | അരീക്കോടന്‍ said...

നാലാമന്‍ ആകാന്‍ ബൂലോകരില്‍ ആര്‍ക്കും മത്സരിക്കാം - ഒറ്റ കണ്ടീഷന്‍ , വരുന്നത് കുടുംബ സമേതം ആണെങ്കിലും അല്ലെങ്കിലും കയ്യും വീശിയായിരിക്കണം.

ajith said...

മാഷെ, വീട് കോട്ടയം ജില്ലയിലേയ്ക്ക് മാറ്റുകയാണെങ്കില്‍ ഞാന്‍ നാലാമനാകാന്‍ റെഡി

മൻസൂർ അബ്ദു ചെറുവാടി said...

ഇങ്ങിനെ എന്‍റെ തടിയെ പറ്റി പറഞ്ഞാല്‍ ഏതേലും വീട്ടില്‍ ഇനി എന്നെ കയറ്റുമോ വല്ലതും കഴിക്കാന്‍ കൊടുത്താല്‍ തികയില്ല എന്ന് കരുതി... :)
അതുകൊണ്ട് ഒരു മുന്നറിയിപ്പായി എനിക്ക് അത്ര തടി ഇല്ല എന്ന് ഇവിടെ അറിയിക്കുന്നു :)

ഒന്നൂടെ വരുന്നുണ്ട് , ബിരിയാണി തന്നെ വേണ്ടിവരും. ജാഗ്രതൈ.

സന്തോഷം ഉണ്ട് ട്ടോ വൈകിയെങ്കിലും കാണാന്‍ പറ്റിയതില്‍.

ഫൈസല്‍ ബാബു said...

ആ ഭാഗ്യവാന്‍ ഞാനാകാന്‍ തയ്യാറാണ് ,,എനിക്കങ്ങിനത്തെ അഹങ്കരമൊന്നുമില്ല!!!

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഞാന്‍ വരാം...പക്ഷേ നല്ല കോഴികോടന്‍ ബിരിയാണിയും, നേയ്ചോറും, തരണം ...എങ്കില്‍ ഞാന്‍ എപ്പോ വന്നു എനൂ ചോദിച്ചാല്‍ മതി......

ഒരു കുഞ്ഞുമയിൽപീലി said...

ആഹാ സൗഹൃദത്തിന്റെ ഊഷ്മളത

Cv Thankappan said...

വാക്കുകളില്‍ സ്നേഹത്തിന്‍റെ തിളക്കം............
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അജിത്ജീ...അത് നടാക്കും എന്ന് തോന്നുന്നില്ല.

മന്‍സൂറേ...അത് ഞാന്‍ തന്നെ പ്രഖ്യാപിക്കാം.മന്‍സൂര്‍ ചെറുവാടിക്ക് 100 കിലോയിലധികം തൂക്കവും 150 സെന്റിമീറ്ററിലധികം ഉയരവും അതിനൊത്ത തടിയും വണ്ണവും തീറ്റയും മാത്രമെ ഉള്ളൂ എന്ന് എല്ലാ ബൂലോകരേയും അറിയിച്ചുകൊള്ളുന്നു (ഇതൊരു മുന്നറിയിപ്പല്ല!)

ഫൈസലെ...ഈ വെക്കേഷന് ഇക്കാക്കയേയും കൂട്ടി വന്നാല്‍ ഒരാള്‍ക്ക് നാലാമനും മറ്റെയാള്‍ക്ക് അഞ്ചാമനും ആകാം.

Areekkodan | അരീക്കോടന്‍ said...

കുര്യച്ചോ...അരീക്കോട് നിന്ന് വാങ്ങിയ അരിയും ചിക്കനും കൊണ്ടുണ്ടാക്കുന്ന അരീക്കോടന്‍സ് സ്പെഷ്യല്‍ ബിരിയാണി ലോകത്തെവിടെയും കിട്ടില്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

മയില്പീലി...താങ്കള്‍ക്കും സ്വാഗതം

തങ്കപ്പന്‍ ജീ... ഈ ലോകത്ത് ജീവിതം ഒന്നേ ഉള്ളൂ.അതില്‍ സ്നേഹം കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്തു ഫലം?

Post a Comment

നന്ദി....വീണ്ടും വരിക