Pages

Sunday, October 14, 2007

അര്‍ദ്ധരാത്രിയിലെ പണി

അത്യാവശ്യമായ എന്തോ ഒരു കാര്യത്തിന്‌ ഞാന്‍ അതിരാവിലെ സുഹൃത്ത്‌ ദാസന്റെ മൊബെയിലിലേക്ക്‌ വിളിച്ചു. "ഹലോ...ദാസനല്ലേ...ഞാന്‍ ആബിദാ..." "ആബിദേ...നീ ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞ്‌ വിളിക്ക്‌.." ദാസന്റെ മറുപടി ഉടന്‍ വന്നു. "അല്ല ദാസാ...എനിക്ക്‌ ഒരു അര്‍ജന്റ്‌..." "ആബിദേ...ഇന്നലെ രാത്രി കരണ്ടില്ലാതിരുന്നതിനാല്‍...." "കരണ്ടില്ലാതിരുന്നതിനാല്‍....??" "അര്‍ദ്ധരാത്രി ചെയ്യേണ്ട ഒരു പണിയിലാ ഞാനിപ്പോള്‍....!!!" "അയ്യേ...അതിങ്ങനെ വിളിച്ചു പറയാമോ ദാസാ..." "അയ്യേന്നോ...? പമ്പ്‌ ഓപറേറ്റിംഗ്‌ വിളിച്ചു പറയാന്‍ കൊള്ളാത്ത പണിയാണോ...? ഞാനിപ്പോള്‍ പമ്പ്‌ഹൗസിലാ..." വാട്ടര്‍ അതോറിറ്റിയില്‍ പമ്പ്‌ ഓപറേറ്ററായ ദാസന്റെ മറുപടി കേട്ട ഞാന്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നുപോയി.

11 comments:

Areekkodan | അരീക്കോടന്‍ said...

"അര്‍ദ്ധരാത്രി ചെയ്യേണ്ട ഒരു പണിയിലാ ഞാനിപ്പോള്‍....!!!"

"അയ്യേ...അതിങ്ങനെ വിളിച്ചു പറയാമോ ദാസാ..."

ശ്രീ said...

ഹ ഹ.
തെറ്റിദ്ധരിച്ചൂ... തെറ്റിദ്ധരിച്ചു.

ഞാന്‍‌ കരുതി, കക്ഷി ഉറക്കമായിരുന്നുവെന്ന്.

;)

സഹയാത്രികന്‍ said...

ഹ ഹ ഹ... കലക്കി മാഷേ...

:)

ഓ : ടോ : ശ്രീ, തെറ്റിദ്ധരിച്ചൂ എന്ന് മനസ്സിലായി... അത് കഴിഞ്ഞ് പറഞ്ഞത് ചുമ്മാ ആണെന്നും...
:)

ഹരിശ്രീ said...

അയ്യേ...അതിങ്ങനെ വിളിച്ചു പറയാമോ ദാസാ...

മാഷേ അര്‍ദ്ധരാതിയിലെ പണികൊള്ളാം

Anonymous said...

labadoni doduba myavenigulba !!

മന്‍സുര്‍ said...

അരീക്കോടാ...

നന്നായിട്ടുണ്ടു....

രാത്രിയില്‍ കറന്‍റ്റില്ലാത്തത്‌ കൊണ്ടു വെള്ളം വിടാന്‍ പറ്റിയില്ല അത്‌ കൊണ്ടു ഞാനിപ്പോ...ആ പണിയിലാ എന്നല്ലേ പറയേണ്ടിയിരുന്നത്‌...


നന്‍മകള്‍ നേരുന്നു

Anoop Technologist (അനൂപ് തിരുവല്ല) said...

അതേതായാലും നന്നായി.

Areekkodan | അരീക്കോടന്‍ said...

Harisree,Anoop,Naykurna....WELCOME with THANKS
Sree,Sahayathrikaa,Mansoor.....Thanks a lot...

ഏറനാടന്‍ said...

അരീക്കോടാ ഇതാണ്‌ ഇന്നസെന്റ്‌ ഫലിതം എന്നൊക്കെ പറേണത്‌. ഛേയ്‌, നടന്‍ ഇന്നസെന്റ്‌ അല്ല, നിഷ്‌കളങ്കഫലിതം..

ദിലീപ് വിശ്വനാഥ് said...

ഹഹഹഹ എന്നു മാത്രമേ പറയാനുള്ളൂ.

Areekkodan | അരീക്കോടന്‍ said...

Thanks Eranadan.....
Valmeeki... Welcome with Thanks

Post a Comment

നന്ദി....വീണ്ടും വരിക