Pages

Monday, July 23, 2012

പ്രിയപ്പെട്ട സുഹൃത്തുക്കളേ,


                    വിശ്വാസികളുടെ പുണ്യത്തിന്റെ പൂക്കാലമായ റമളാന്‍ ആരംഭിച്ചു.നാട്ടിലും വിദേശത്തും ജോലി നോക്കുന്ന എല്ലാ സുമനസ്സുകളുടേയും മുമ്പില്‍ ഒരഭ്യര്‍ഥന വയ്ക്കാന്‍ ഞാന്‍ ഈ പോസ്റ്റും അവസരവും ഉപയോഗിക്കുകയാണ്.
                       ആതുര സേവനരംഗത്ത് കേരളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന് തന്നെ മാതൃകയാവുന്ന രൂപത്തില്‍ നമ്മുടെ പല സേവനങ്ങളും ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ വിവിധ ഏജന്‍സികള്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. തീര്‍ത്തും സൌജന്യമായി പ്രവര്‍ത്തകരുടെ സമയവും അധ്വാനവും സമര്‍പ്പിച്ചുകൊണ്ട് മാത്രമാണ് പലരുടേയും കണ്ണീരൊപ്പാന്‍ സാധിക്കുന്നത്.
                       കഴിഞ്ഞ മൂന്ന് വര്‍ഷമായി, വിദ്യാര്‍ഥികളുടെ സാമൂഹ്യ സേവന സന്നദ്ധത വളര്‍ത്തുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍.എസ്.എസ്)   വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ സമൂഹത്തിലെ ധാരാളം കഷ്ടപ്പെടുന്നവരെ കണ്ടുമുട്ടാന്‍ സാധിച്ചു.പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതിലും നല്‍കിയ സഹായങ്ങള്‍ തന്നെ കുറവായിപ്പോയി എന്ന് തോന്നിയും മനസ്സ് വേദനിച്ചിട്ടുണ്ട്.ഞാനും എന്റെ സേവന സന്നദ്ധരായ നൂറ് കുട്ടികളും തങ്ങളാവുന്ന വിധത്തില്‍ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ പ്രയത്നിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.ബൂലോകത്ത് നിന്നും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ പലരേയും ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. സര്‍വ്വ ശക്തനായ നാഥന്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്വാലിഹായ പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍.
                       എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്ന വിവരം ഞാന്‍ മുമ്പ് ബ്ലോഗിലൂടെ അറിയിച്ചിരുന്നു.അല്‍ഹംദുലില്ലാഹ്, ഇനി അതിന്റെ വാതില്‍ പൊളികളും ജനല്‍ പൊളികളും വയ്ക്കാനും വയറിംഗ്,പെയ്ന്റിംഗ് എന്നിവ നടത്താനും മാത്രമേ ബാക്കിയുള്ളൂ.സ്പോണ്‍സര്‍മാര്‍ പിന്മാറിയത് കാരണം കടുത്ത പ്രതിസന്ധി നേരിട്ടെങ്കിലും പല തുള്ളി പെരുവെള്ളം എന്ന ചൊല്ല് അന്വര്‍ഥമാക്കി ഞങ്ങളത് ഇത്രവരെ എത്തിച്ചു.ബാക്കി പ്രവൃത്തികള്‍ ഓണത്തിന് മുമ്പ് തീര്‍ത്ത് താക്കോല്‍ ദാനം നടത്തണം എന്നുദ്ദേശിക്കുന്നു.
                     ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുമായി സഹകരിച്ച് അവര്‍ക്കാവശ്യമായ വാട്ടര്‍ബെഡ്, വീല്‍ ചെയര്‍ എന്നിവ നല്‍കാനും  ഉദ്ദേശിക്കുന്നു.കൂടാതെ കോഴിക്കോട് ജില്ലയിലെ വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് ഒരു രോഗിയുടെ  എങ്കിലും ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
                      നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളില്‍ ഒരു സാമൂഹ്യ ചിന്ത ഉണര്‍ത്താനും ലോകത്തിന്റെ വേദനയുള്ള മുഖം കൂടി അവര്‍ കാണാനും വേണ്ടി നടത്തുന്ന ഈ പരിശ്രമം ഭാവിയില്‍ നല്ലൊരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രവര്‍ത്തനത്തിലേക്ക്  എല്ലാവരുടേയും സംഭാവനകള്‍ ഉണ്ടാകണമെന്ന് സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും അഭ്യര്‍ഥിക്കുന്നു.

A/c Details:-

A/c No: 10770100109384
IFSC Code: FDRL0001077
Branch: Federal Bank Areacode
Name : Abid Tharavattath

                അല്ലാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രഹിക്കുമാറാകട്ടെ , ആമീന്‍.


                                                                                         സ്നേഹപൂര്‍വ്വം അരീക്കോടന്‍.

6 comments:

Areekkodan | അരീക്കോടന്‍ said...

നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളില്‍ ഒരു സാമൂഹ്യ ചിന്ത ഉണര്‍ത്താനും ലോകത്തിന്റെ വേദനയുള്ള മുഖം കൂടി അവര്‍ കാണാനും വേണ്ടി നടത്തുന്ന ഈ പരിശ്രമം ഭാവിയില്‍ നല്ലൊരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരും എന്ന് പ്രത്യാശിക്കുന്നു.

Akbar said...

അല്ലാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രഹിക്കുമാറാകട്ടെ , ആമീന്‍.

Mohamedkutty മുഹമ്മദുകുട്ടി said...

നല്ലൊരു സംരംഭം ,എല്ലാ വിധ ആ‍ശംസകളും നേരുന്നു.സല്‍ക്കര്‍മ്മങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം തീര്‍ച്ചയായും കിട്ടും.

Sidheek Thozhiyoor said...

ഈ സദുദ്യമത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. അല്ലാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രഹിക്കുമാറാകട്ടെ , ആമീന്‍.

jabircp said...

wish you all the best .

Areekkodan | അരീക്കോടന്‍ said...

എല്ലാവര്‍ക്കും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക