Pages

Sunday, July 01, 2012

ഇതോ ദൈവത്തിന്റെ സ്വന്തം നാട്? - 2



                 ലോകത്തില്‍ ദിവസവും രണ്ടോ അതിലധികമോ തവണ കുളിക്കുന്ന ഒരേ ഒരു ജന്തു വിഭാഗമേ ഉള്ളൂ.അത് കേരളത്തില്‍ താമസിക്കുന്ന ഞാനും നിങ്ങളുമടക്കമുള്ള മലയാളികള്‍ മാത്രമാണ്. സ്വന്തം ദേഹത്ത് ചെളി പുരളുന്നതും വസ്ത്രത്തില്‍ പൊടിപറ്റുന്നതും ഏറ്റവും അസഹനീയമായി തോന്നുന്നതും ഈ മലയാളിക്ക് മാത്രം. വ്യക്തി ശുചിത്വത്തില്‍ നാം അത്രയും പ്രബുദ്ധരാണ് എന്നര്‍ത്ഥം.

                   എന്നാല്‍ ഈ മലയാളക്കരയില്‍ തന്നെയാണ് പരിസരമലിനീകരണം ഏറ്റവും കൂടുതലുള്ളതും എന്നത് വിരോധാഭാസമത്രെ.പൊതുസ്ഥലങ്ങളിലേക്ക് കണ്ണും മൂക്കും പൊത്താതെ പോകാന്‍ വയ്യ എന്ന അവസ്ഥ ഇന്ന് എത്തിയെങ്കില്‍, അടുത്ത ഭാവി എന്തായിരിക്കും എന്നത് മുന്‍‌കൂട്ടി കണ്ടേ മതിയാകൂ.ഈ അവസ്ഥ വരുത്തിവച്ചത് നാം തന്നെയായതിനാല്‍ പരിസരം മലിനപൂരിതമായാല്‍ ഇനി അവനവന്റെ പറമ്പ് തന്നെയായിരിക്കും മാലിന്യ നിക്ഷേപത്തിന്റെ സ്ഥലം എന്നത് നാം ഞെട്ടലോടെ സ്വീകരിക്കേണ്ട ഒരു വസ്തുത കൂടിയാണ്.

                   ഇക്കഴിഞ്ഞ ദിവസം കേരള തലസ്ഥാനമായ തിരുവനതപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള(തമ്പാനൂരില്‍ തന്നെ) ചില പോക്കറ്റ് റോഡുകളിലൂടെ വെറുതെ ഒന്ന് കറങ്ങി.കെ.എസ്.ആര്‍.ടി.സി സ്റ്റേഷനോട് ചേര്‍ന്ന ഒരു തോട് (ഇപ്പോള്‍ അത് ഒഴുകുന്നില്ല) പ്ലാസ്റ്റിക്ക് കുപ്പികളെക്കൊണ്ടും കവറുകളെക്കൊണ്ടും നിറഞ്ഞ് നില്‍ക്കുന്നത് കണ്ടു.ഈ രൂപത്തില്‍ പ്ലാസ്റ്റിക് നിക്ഷേപം തുടര്‍ന്നാല്‍ 5 വര്‍ഷത്തിനകം ഒരാള്‍ ആഴത്തിലുള്ള ആ തോട് തൂര്‍ന്ന് പോകും എന്നതില്‍ സംശയമില്ല.ഇപ്പോള്‍ തന്നെ ഒരു ശുചീകരണ പ്രവര്‍ത്തനത്തിന് മുതിര്‍ന്നാലും ആരും അതിലേക്കിറങ്ങാന്‍ ധൈര്യപ്പെടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.തൊട്ടടുത്ത് ടൌണിന്റെ ഹൃദയ ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ പണി നടക്കുന്ന സ്ഥലത്ത് റോഡിനോട്‌ ചാരി സ്ഥാപിച്ച ബാരിക്കേടുകളുടെ അടുത്ത് കൂടിയും നടക്കാന്‍ പറ്റാത്ത വിധത്തില്‍ മലിനജലം ഒഴുകിക്കൊണ്ടിരിക്കുന്നു.മൂക്കുപൊത്താതെ അതു വഴി നടന്നുപോകാന്‍ സാധിക്കുന്നേ ഇല്ല.ഞാന്‍ അതിലൂടെ നടക്കുന്ന സമയത്ത് സ്പീക്കര്‍ ശ്രീ.ജി.കാര്‍ത്തികേയന്‍ തൊട്ടടുത്ത തീയേറ്ററില്‍ സ്റ്റേറ്റ് കാറില്‍ വന്നിറങ്ങി.ആ രണ്ടടി ദൂരം നടന്നാണ് വന്നിരുന്നതെങ്കില്‍ അദ്ദേഹത്തിനും തലസ്ഥാനത്തിന്റെ ഈ ‘ഗന്ധം’ അറിയാമായിരുന്നു.കാറില്‍ തലങ്ങും വിലങ്ങും പായുന്ന മന്ത്രിപുംഗവന്മാര്‍ക്ക് സാധാരണ ജനം ഉണ്ടാക്കുന്നതും നിരപരാധികളായ അനേകം പേര്‍ അനുഭവിക്കുന്നതുമായ ഈ പ്രശ്നം അറിയാഞ്ഞിട്ടല്ല, അറിവില്ലായ്മ നടിക്കുകയാണ് എന്ന് തീര്‍ച്ച.

                  പോക്കറ്റ് റോഡുകളിലേക്ക് കയറിയാല്‍ ഇരുട്ടില്‍ പാമ്പ് കിടക്കുന്നപോലെ കുറേ രൂപങ്ങള്‍ കാണാം. മതിലിനോട് ചാരി, നമ്മുടെ നാട്ടുകാരായ വഴിപോക്കര്‍ മൂത്രം ഒഴിച്ചു വിട്ടതാണ്.എത്രയോ ജനങ്ങള്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ റോഡുകളില്‍ മൃഗങ്ങളെപ്പോലെ നിര്‍ലജ്ജം മൂത്രമൊഴിച്ചുപോകാന്‍ എങ്ങനെ ഈ മനുഷ്യര്‍ക്ക് സാധിക്കുന്നു എന്ന് ഞാന്‍ അത്‌ഭുതപ്പെട്ടു.പൊതുസ്ഥലങ്ങളീല്‍ പുകവലിക്കുന്നത് മാത്രമല്ല മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും കാര്‍ക്കിച്ച് തുപ്പുന്നതും എന്തിന് വേസ്റ്റ് പേപ്പര്‍ ഇടുന്നത് പോലും കര്‍ശനമായി നിരോധിക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു. പരിസരം ശുചീകരിക്കാതെ വ്യക്തി ശുചിത്വം ഉണ്ടായതുകൊണ്ട് പുറം മോടിയേ ഉണ്ടാകൂ.അകം പൊള്ളയായിക്കൊണ്ടേ ഇരിക്കും.

                 പൊതുസ്ഥലങ്ങളെ ആ രൂപത്തില്‍ കാണാതെ സ്വന്തം ശരീരത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് നമ്മുടെ വൃത്തിബോധത്തെ നാം ഒന്ന് പുനര്‍ നിര്‍വചിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തനായി തുടങ്ങി വച്ചാല്‍  വലിയൊരു ആസന്ന വിപത്തില്‍ നിന്നും നമുക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും രക്ഷപ്പെടാം.
                  (ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗം ഇവിടെ ഇട്ടിട്ടുണ്ട് )

10 comments:

ഒരു കുഞ്ഞുമയിൽപീലി said...

ശുചിത്യ പോസ്റ്റിനു ആശംസകള്‍

ajith said...

ഉള്ളിലും മാലിന്യം, പുറത്തും മാലിന്യം...ഇന്നത്തെ കേരളം

Anonymous said...

How many children do you have?
- Anil

Anonymous said...

contd..
Like you, almost every Keralite/Indian above 35 years old have children. It is just getting crowded.

ajith said...

അനോണീ...ഇത് ആള് കൂടുന്നതിന്റെ പ്രശ്നമല്ല. പ്ലാനിംഗ് ഇല്ലാത്തതിന്റെ പ്രശ്നമാണ്. ഇതിനെക്കാള്‍ ജനസാന്ദ്രതയുള്ള അനേക പ്രദേശങ്ങളുണ്ട്. അവിടെയൊക്കെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നു. അനോണി ഏതെങ്കിലും മുനിസിപ്പാലിറ്റിയുടെയോ കോര്‍പ്പറേഷന്റെയോ ഭരണക്കാരന്‍/കാരി ആണെന്ന് തോന്നുന്നു.

ഉദയപ്രഭന്‍ said...

തിരുവനന്തപുരത്ത് പൊതുവായ മൂത്രപ്പുരകള്‍ ഇല്ലാത്തതുകൊണ്ടാണ് ജനങ്ങള്‍ വഴിയരികില്‍ കാര്യം സാധിക്കുന്നത്. മാലിന്യം നിക്ഷേപിക്കാന്‍ ഒരു സ്ഥലവും അവിടന്ന് മാറ്റാന്‍ ഒരു സംവിധാനവും ഒരുക്കേണ്ടത് സര്‍കാരിന്റെ ഉത്തരവാദിത്വം ആണ്.

Anonymous said...

Ajith,
Please invent a planning model for Kerala/India.
Western planning models are insufficient for us.
The reason is the same as I said earlier.
The society needs to change!
You want western medical care, western technology, western security and not ready to follow western social norms. Any existing planning model will not work here. It is just too crowded.

Unknown said...

ആശംസകൾ.... ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടി വരും

മുക്കുവന്‍ said...

.എത്രയോ ജനങ്ങള്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ റോഡുകളില്‍ മൃഗങ്ങളെപ്പോലെ നിര്‍ലജ്ജം മൂത്രമൊഴിച്ചുപോകാന്‍ എങ്ങനെ ഈ മനുഷ്യര്‍ക്ക് സാധിക്കുന്നു എന്ന് ഞാന്‍ അത്‌ഭുതപ്പെ???

there is not enough comfort stations in and around city. people cant hold it for ever.

- first make enough rest rooms.
- educate kids to use it
- impose some penalty.

SIVANANDG said...

എന്തരണ്ണാ തിരോന്തരത്ത് ഒരു കറക്കം അതും ഊടുവഴികളില്‍? രാജ ഭരണ കാലത്തെ എടുപ്പുകള്‍ക്കപ്പുറം തിരോന്തരത്ത് ഒന്നും വികസിച്ചില്ല. ഇവിടം എന്നും ആവശ്യങ്ങള്‍ നടത്താന്‍ മാത്രമായി വരുന്നവരുടെ തിരക്കുമാത്രം. അതിനിടയില്‍ ഇടവഴി തന്നെ ശരണം

Post a Comment

നന്ദി....വീണ്ടും വരിക